മീഡിയവണ്‍ അക്കാദമി ഡോക്യുമെന്ററി-ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ഡെലിഗേറ്റ് റജിസ്ട്രേഷന് ആരംഭിച്ചു.
January 22, 2023
to
February 17, 2023
ഫെബ്രുവരി 17 മുതൽ 19 വരെയാണ് ചലചിത്രമേള നടക്കുന്നത്.
വിദ്യാർഥികൾക്ക് 200 രൂപയും അല്ലാത്തവർക്ക് 300 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.
മീഡിയവൺ അക്കാദമി ഫിലിം ഫെസ്റ്റിവലിന്റെ (മാഫ് 2023) ആദ്യ ഡെലിഗേറ്റ് പാസ് നടനും സംവിധായകനുമായ രമേഷ് പിഷാരടി വിതരണം ചെയ്തു. മഞ്ചേരി സ്വദേശി അനീഷ്കുമാറിനാണ് ഡെലിഗേറ്റ് പാസ് നൽകിയത്. മീഡിയവൺ സംഘടിപ്പിച്ച കോയ്ക്കോടുത്സവം എന്ന പരിപാടിയിലായിരുന്നു ചടങ്ങ്. മീഡിയവൺ സി.ഇ.ഒ റോഷൻ കക്കട്ട്, മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, മീഡിയവൺ അക്കാദമി അഡ്മിൻ മാനേജർ റസൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.