മീഡിയവൺ അക്കാദമിയും വി. ജെ ഫിലിം ഹൗസും ചേർന്നൊരുക്കുന്ന മൂന്നു ദിവസത്തെ സിനിമ വർക്ഷോപ്പ്.
മീഡിയവൺ അക്കാദമിയും കൊച്ചി ആസ്ഥാനമായ വി.ജെ ഫിലിം ഹൗസും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന സിനിമ വർക്ക്‌ഷോപ്പ്. മെയ് 13 മുതൽ 15 വരെ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് വർക്ക്‌ഷോപ്പ്.
സിനിമയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്കും സിനിമയെ തൊഴിൽ മേഖലയാക്കാൻ ഉദ്ദേശിക്കുന്നവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന രീതിയിലാണ് ക്ലാസുകൾ വിഭാവനം ചെയ്തിരിക്കുന്നത്. സംവിധായകൻ സന്തോഷ് വിശ്വനാഥ്, നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ, വി.സി. അഭിലാഷ്, മാത്തുക്കുട്ടി, നടനും അഭിനയ പരിശീലകനുമായ മുരളി മേനോൻ, ഗ്രൂമർ എസ്.എസ്. ശരൺ, കലേഷ് പരമേശ്വരൻ തുടങ്ങി മലയാള ചലച്ചിത്രരംഗത്തെ പ്രശസ്തരാണ് ക്ലാസുകൾ നയിക്കുന്നത്.
For more details: