മീഡിയവൺ അക്കാദമി ഓഫ് കമ്മ്യൂണിക്കേഷനിൽ ന്യൂ മീഡിയ ഗ്രാഫിക്സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ന്യൂ മീഡിയ രംഗത്ത് പ്രവർത്തിക്കാൻ ആവശ്യമായ സാങ്കേതിക പാഠങ്ങൾ ഉൾക്കൊള്ളിച്ച പുതിയ കോഴ്സാണ് ന്യൂ മീഡിയ ഗ്രാഫിക്സ്. ന്യൂ മീഡിയ രംഗത്ത് ഗ്രാഫിക്സ് വിദഗ്ധരായി ജോലി നേടാൻ ഈ കോഴ്സ് സഹായിക്കും. ഫോട്ടോഷോപ്പ്, ഇല്യുസ്ട്രേറ്റർ, ഇൻഡിസൈൻ, ഓ. ബി. എസ് തുടങ്ങിയ സോഫ്റ്റ് വെയറുകളും കോഴ്സിന്‍റെ ഭാഗമായി പഠിക്കാം. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. കോഴ്സിന് ഇന്‍റേൺഷിപ്പ് ഉൾപ്പെടെ 3 മാസമാണ് ദൈർഘ്യം
അപേക്ഷിക്കേണ്ട അവസാന തീയതി 21 മാർച്ച് 2022.
അപേക്ഷിക്കാൻ: APPLY ONLINE