മീഡിയവൺ അക്കാദമി ഓഫ് കമ്മ്യൂണിക്കേഷനിൽ മോബൈൽ ജേണലിസം(മോജോ) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ന്യൂ മീഡിയ ജേണലിസത്തിന്‍റെ പുത്തൻഭാവമായ മോബൈൽ ജേണലിസത്തിൽ ഹ്രസ്വകാല കോഴ്സാണ് അക്കാദമി നൽകുന്നത്. വാർത്താശേഖരണ രീതി മുതൽ വാർത്തയുടെ വിപണന സാധ്യതവരെ പഠിപ്പിക്കുന്ന സമഗ്രമായ കോഴ്സാണിത്. വിദഗ്ധരായ മാധ്യമപ്രവർത്തകർ നയിക്കുന്ന ക്ലാസിന് പുറമെ പ്രായോഗിക പരിശീലനവും നൽകുന്നുണ്ട്. കോഴ്സിന് 2 മാസമാണ് ദൈർഘ്യം, പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത.
അപേക്ഷിക്കേണ്ട അവസാന തീയതി 21 മാർച്ച് 2022.
അപേക്ഷിക്കാൻ: APPLY ONLINE